മുരിങ്ങക്കായ ഉപയോഗിച്ച്ഒരു നാടൻ വിഭവം തയ്യാറാക്കിയാലോ? രുചികരമായ മുരിങ്ങാക്കായ തീയൽ. തേങ്ങയും മുളകും കല്ലിൽ അരച്ചെടുത്ത് തയ്യാറാക്കിയ ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മുരിങ്ങക്കായ
- തേങ്ങ
- ഉണക്ക മുളക്
- ചെറിയ ഉള്ളി
- കറിവേപ്പില
- മല്ലി
- പുളി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് കത്തിക്കുക. അതിലേക്ക് തേങ്ങ ആദ്യം ചേർക്കാം. ശേഷം ഉണക്കമുളക്, കറിവേപ്പില, മല്ലി എന്നിവയും ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതിനെ ഉണക്കമുളകും തേങ്ങയും മാറ്റി രണ്ടും വേറെ വേറെ അരച്ചെടുക്കണം. അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ച് കത്തിക്കുക. വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി, കറിവേപ്പില മുരിങ്ങാ എന്നിവ ചേർക്കാം. ഇത് നന്നായി വഴറ്റിയെടുക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കണം. ശേഷം ചേർക്കേണ്ടത് അരച്ചെടുത്ത മുളക് ആണ്. ഇത് നന്നായി മുരിങ്ങക്കായയിൽ പിടിക്കുമ്പോൾ തേങ്ങയും കൂടി ചേർക്കാം, പച്ചമണം മാറുന്നതുവരെ നന്നായി യോജിപ്പിച്ചു കൊടുക്കണം ശേഷം തീ ഓഫ് ചെയ്യാം.