പൊറോട്ട കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും പുറത്തുനിന്ന് വാങ്ങിക്കാറാണ് പതിവ്. പൊറോട്ട വീശി അടിക്കാൻ അറിയാത്തതാണ് പ്രധാന കാരണം. എന്നാൽ ഇതാ പാലോ മുട്ടയോ വേണ്ടാത്ത നല്ലൊരു സോഫ്റ്റ് പൊറോട്ടയുടെ റെസിപ്പി. രുചികരമായ നൂൽ പൊറോട്ടയുടെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മൈദ 5 കപ്പ്
- ഉപ്പ്
- എണ്ണ
- നെയ്യ്
- വെള്ളം 1 1/3 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയിലേക്ക് ഒപ്പും വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക. ഓയിൽ തിരിച്ചു കൊടുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മാവ് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം എടുത്ത് വീണ്ടും കുഴച്ച് അതുപോലെ തന്നെ വയ്ക്കുക. അരമണിക്കൂറിനു ശേഷം എടുത്ത ചെറിയ ബോളുകൾ ആക്കി മാറ്റാം. ഇതിനെ വീണ്ടും അരമണിക്കൂർ വയ്ക്കണം. ശേഷം ഓരോ ബോളുകൾ ആയി എടുത്ത് നല്ല നൈസ് ആയി പരത്തണം. ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി നീളത്തിൽ വരഞ്ഞു കൊടുക്കാം.
ഇതിനുമുകളിൽ ആയി എണ്ണയും നെയ്യും കൂടി മിക്സ് ചെയ്തത് ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കണം. ശേഷം ഒരു സൈഡിൽ നിന്നും ചുരുട്ടിയെടുത്ത് റോൾ ചെയ്ത് എടുക്കണം. എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ അരമണിക്കൂർ വീണ്ടും മൂടി വയ്ക്കണം. ഇനി ഓരോന്നായി എടുത്ത് കൈ ഉപയോഗിച്ച് ജസ്റ്റ് ഒന്ന് പരത്തിയതിനുശേഷം ചുട്ടെടുക്കാം. പൊറോട്ട ചുട്ടെടുത്തു കഴിയുമ്പോൾ ഓരോന്നായി അടുക്കി വെച്ച് കൈ ഉപയോഗിച്ച് നന്നായി അടിച്ചു കൊടുക്കണം. ഇത്രയും ആയാൽ നല്ല അടിപൊളി നൂൽ പൊറോട്ട റെഡി.