News

കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തം: കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കള്ളപ്പണ ഇടപാടുകളെ പൊലീസും സിപിഎമ്മിലെ ഒരുവിഭാഗവും സംരക്ഷിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോൺഗ്രസിനെ സഹായിക്കാനുള്ള നാടകമാണ് നടന്നത്. ഒത്തു തീർപ്പ് ഫോർമുല പാലക്കാട് ഇവർ ഉണ്ടാക്കിയിട്ടുണ്ട്. എന്ത് കൊണ്ട് എഫ്ഐആര്‍ ഇല്ല. പൊലീസ് ഒളിച്ചു കളിക്കുന്നു. LDF UDF ഡീല്‍ ആണ് നടന്നത്. ബിജെപി നേതാക്കള്‍ അവിടെ എത്തിയത് കള്ളപ്പണ റൈഡ് അറിഞ്ഞിട്ടാണ്. അതിൽ എന്ത് ഡീലാണ് BJP രാത്രി അവിടെ പോയതിനെതിരെയുള്ള ആരോപണം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കും. ബിജെപി ഇനി ജാഗ്രത സമിതി ഉണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

റെയിഡ് വിവരം ചോര്‍ത്തി നല്‍കി. അര മണിക്കൂർ സമയം കള്ളപ്പണം മാറ്റാൻ കോൺഗ്രസിന് അവസരം നല്‍കി. റെയ്ഡ് വിവരം പൊലീസിൽ നിന്ന് ചോർന്ന് കോൺഗ്രസിന് കിട്ടി. സിപിഎമ്മിലെ ഒരു വിഭാഗവും ഇതിന് സഹായിച്ചു. പൊലീസിന്‍റെ അനാസ്ഥയാണ് തൊണ്ടിമുതൽ പിടി കൂടാനാകാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.