വീട്ടിൽ എല്ലായ്പ്പോഴും ഉള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ നാലുമണി പലഹാരം. മുട്ടയും സവാളയും മാത്രം മതി രുചികരമായ ഈ റെസിപ്പി തയ്യാറാക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- സവാള
- മുളക്
- ഉപ്പ്
- മുട്ട
- മീറ്റ് മസാല
- ഗരം മസാല
- മുളകുപൊടി
- ഇഞ്ചി
- പച്ചമുളക്
- മല്ലിയില
- കടലമാവ്
- എണ്ണ
തയ്യാറാക്കുന്ന വിധം
2 സവാള എടുത്ത് നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക് ചതച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം. ആവശ്യത്തിനുള്ള ഉപ്പും, ഒരു മുട്ടയും ഇതിലേക്ക് ചേർക്കാം. അര ടീസ്പൂൺ മീറ്റ് മസാലയും, കാൽ ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ അളവിൽ ഇഞ്ചിയും ഒരു പച്ചമുളകും അല്പം മല്ലിയിലയും ചേർത്തു കൊടുത്തു കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ശേഷം കാൽ കപ്പ് കടലമാവ് ഇതിലേക്ക് ചേർത്ത് കൊടുക്കാം ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർക്കാം എല്ലാംകൂടി നല്ലതുപോലെ കുഴച്ചെടുക്കുക. കയ്യിൽ എണ്ണ പുരട്ടിയതിനു ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക. ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു കഴിക്കാം.