ബിരിയാണി തയ്യാറാക്കാൻ മണിക്കൂറുകൾ ഒന്നും വേണ്ട, രുചികരമായ ചിക്കൻ ബിരിയാണി കുക്കറിൽ തയ്യാറാക്കാം, അതും വളരെ എളുപ്പത്തിൽ തന്നെ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ -ഒരു കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾസ്പൂൺ
- തൈര് -രണ്ട് ടേബിൾ സ്പൂൺ
- ഉപ്പ്
- നാരങ്ങാനീര് -രണ്ട് ടേബിൾ സ്പൂൺ
- മുളക് ചതച്ചത് -2
- ബസ്മതി റൈസ് -രണ്ടര കപ്പ്
- സവാള ഫ്രൈ ചെയ്യാൻ- 1
മസാലകൾ
- നെയ്യ് ഒരു ടേബിൾസ്പൂൺ
- വെളിച്ചെണ്ണ മൂന്ന് ടേബിൾസ്പൂൺ
- കശുവണ്ടി
- മുന്തിരി
- സവാള 3
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
- തക്കാളി -രണ്ട്
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ
- ഗരം മസാല -ഒരു ടീസ്പൂൺ
- മുളകുപൊടി- ഒരു ടീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
- മല്ലിയില
- പൊതിനയില
- വെള്ളം -ഒന്നേ മുക്കാൽ കപ്പ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം. അതിനായി കഴുകിയെടുത്ത ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, പച്ചമുളക് ചതച്ചത്, ഉപ്പ്, ചെറുനാരങ്ങ നീര് ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവയ്ക്കുക. ഒരു കുക്കറിലേക്ക് നെയ്യും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കണം. ആദ്യം കശുവണ്ടിയും മുന്തിരിയും വറുത്ത് മാറ്റാം. ശേഷം ഒരു സവാള നൈസായി അരിഞ്ഞത് ഫ്രൈ ചെയ്തെടുത്തു മാറ്റിവയ്ക്കാം. ഈ മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യുക.
ശേഷം സവാള ചേർക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും ചേർക്കാം. ഇതെല്ലാം നന്നായി വഴന്നു വന്നാൽ തക്കാളി ചേർക്കാം. അടുത്തതായി മസാലപ്പൊടികൾ ചേർത്ത് യോജിപ്പിക്കാം, പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കാം. മസാലയുമായി ചിക്കൻ മിക്സ് ചെയ്യുക. ഇനി കഴുകി കുതിർത്ത അരി ചേർക്കാം. കൂടെ വെള്ളവും ഉപ്പും മല്ലിയില പുതിനയില ഇവയും വറുത്തെടുത്ത സവാള, കശുവണ്ടി, മുന്തിരി ഇവയും ചേർക്കാം. യോജിപ്പിച്ച് കുക്കർ അടച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.ആവിയെല്ലാം പോയതിനുശേഷം കുക്കർ തുറന്നു ചൂടോടെ വിളമ്പാം.