Health

കൈമുട്ടിലെ കറുപ്പിന് കാരണവും പരിഹാരവും

ഹോർമോൺ വ്യതിയാനം മുതൽ, സ്ഥിരമായി മുട്ട് കുത്തിയിരിക്കുന്നതും, വരണ്ട ചർമ്മവും ഈ നിറ വ്യത്യാസത്തിന് കാരണമായേക്കും. ചർമ്മ സംരക്ഷണത്തിന് ലഭ്യമായതു പോലെ കൈമുട്ടുകളുടെ പരിചണത്തിന് അധികം ഉത്പന്നങ്ങൾ കിട്ടണമെന്നില്ല. വിഷമിക്കേണ്ട വീട്ടിൽ ദിവസേന ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉണ്ടെങ്കിൽ കൈമുട്ടിലെ കറുപ്പ് നിറത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ.

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

 

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം.

ഒരു ടീസ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീസ്പൂണ്‍ തക്കാളി നീര് സമാസമം ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയോ നാരങ്ങാ നീരോ ചേര്‍ത്ത് മിശ്രിതമാക്കി കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.

 

 

ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു ചേർക്കുക. തയ്യാറാക്കിയ മിശ്രിതം കൈമുട്ടിൽ പുരട്ടി മസാജ് ചെയ്യുക. ഇത് കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്.