നടൻ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിക്കാറാം ബിഷ്ണോയി കർണാടകയിൽ പിടിയിൽ. ബിക്കാറാം ബിഷ്ണോയി രാജസ്ഥാൻ സ്വദേശിയാണ്. സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.