കാൽപാദങ്ങൾ ഇനി ഒളിച്ചു പിടിക്കേണ്ട. വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് പാദ സംരക്ഷണം വൈകാതെ തന്നെ തുടങ്ങിക്കോളൂ. വ്യക്തി ശുചിത്വമാണ് അതിനായി ആദ്യം വേണ്ടത്. പാദങ്ങൾ എല്ലായിപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
സുന്ദരമായ കാൽപാദങ്ങൾക്ക് വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന വിദ്യകൾ ഇവയാണ്:
ഇളം ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് പാദങ്ങൾ അതിൽ മുക്കി വെയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. പാദങ്ങളുടെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും.
അൽപ്പം നാരങ്ങാ നീരിലേക്ക് ഗ്ലിസറിനും റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കാൽപാദങ്ങളിൽ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ വിണ്ടു കീറലും വരൾച്ചയും തടയാൻ സഹായിക്കും.
ഇളം ചൂടുള്ള വെള്ളത്തിൽ ഷാമ്പൂ കലർത്തി അതിലേക്ക് നാല് തുള്ളി നാരങ്ങാ നീര് കൂടി ചേർക്കാം. ഇതിൽ പാദങ്ങൾ മുക്കി വെയ്ക്കാം, 30 മിനിറ്റ് വിശ്രമിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വരെ ഇങ്ങനെ ചെയ്യാം. ഇത് കാൽപാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാക്കാം.
മഴക്കാലത്താണ് പാദ പരിചണത്തിൽ ഏറ്റവും അധികം ശ്രദ്ധയുണ്ടാകേണ്ടത്. പുറത്തു പോയി വന്നാൽ ഉടൻ വൃത്തിയായി കഴുകി വെള്ള മയം തുടച്ചു നീക്കാൻ മറക്കരുത്. രാത്രിയിൽ കിടക്കുന്നതിനു മുമ്പായി സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ചറൈസർ പുരട്ടാനും മറക്കേണ്ട. വായു സഞ്ചാരമില്ലാത്ത ഷൂസുകൾ ഈ സമയം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.