വ്യക്തിഗതമായി ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമായിരിക്കും, കൂടാതെ നേരിടുന്ന പ്രശ്നങ്ങളുടെ മൂല കാരണവും വേറിട്ടതാവാം. അതിനാൽ കഴിവതും വിദഗ്ധ നിർദ്ദേശ പ്രകാരമുള്ള പരിചരണ രീതികൾ പിൻതുടരാൻ ശ്രദ്ധിക്കുക.
ചർമ്മ പരിചരണത്തിൽ മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിനും ചർമ്മാരോഗ്യവുമായി ബന്ധമുണ്ട്. നമ്മൾ എന്ത് കഴിക്കുന്നുവോ അതിൻറെ ഫലം ചർമ്മത്തിൽ കാണാൻ സാധിക്കും. പോഷക സമൃദ്ധമായ സമീകൃത ആഹാര രീതി പിൻതുടരാൻ ശ്രദ്ധിക്കൂ. ജീവിത ശൈലിയിലും അൽപ്പം മാറ്റങ്ങൾ കൊണ്ടു വരാം. ദിവസം തുടങ്ങുമ്പോൾ തന്നെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകുന്നത് ഉന്മേഷം നൽകും.ദിവസവും മുഖം തണുത്ത വെള്ളത്തിൽ കുഴകുന്നത് ചർമ്മത്തിന് തെളിച്ചവും, മൃദുത്വവും നൽകുന്നു. ചർമ്മം അമിതമായി വരണ്ടു പോകുന്നത് ഇത് തടയും.
മുഖം ദിവസവും കഴുകുന്നതു കൂടാതെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ദിവസും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്. ഇത് ചർമ്മത്തിന് മാത്രമല്ല ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കും.
ചർമ്മത്തിൻ്റെ ദൃഢത വർധിപ്പിക്കുന്നു. അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവ കുറയ്ക്കുന്നു.