മാങ്ങ ഉണ്ടേൽ ചോറിന് കഴിക്കാൻ ആയി എളുപ്പത്തിൽ ഒരു ചമ്മന്തി തയ്യാറാക്കാം. രുചികരമായ മാങ്ങാ ചമ്മന്തി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാങ്ങ -ഒന്ന്
- തേങ്ങ -കാൽ കപ്പ്
- ഉപ്പ്
- പച്ചമുളക് -ഒന്ന്
- വെള്ളം -1/4 ഗ്ലാസ്
- തൈര് -1 ടേബിൾ സ്പൂൺ
- പഞ്ചസാര -1/4 ടീസ്പൂൺ
- വെളിച്ചെണ്ണ
- കടുക്
- ഉണക്കമുളക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം മിക്സിയിലേക്ക് ചേർക്കാം. കൂടെ നാളികേരം, പച്ചമുളക്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് പകർത്തിയതിനു ശേഷം തൈര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം കടുക്, കറിവേപ്പില, തേങ്ങ, ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം.