നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഓണ്‍ലൈന്‍ ഫാന്‍സി ജ്വല്ലറി ഷോപ്പായ ഓ ബൈ ഓസിയെക്കുറിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണം കവര്‍ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നുമാണ് പരാതി. ഫാമിലി വ്‌ലോഗറായ സംഗീത അനില്‍കുമാറാണ് പരാതിയുമായി എത്തിയത്. എന്നാല്‍ന്‍രെ മകളുടെ സ്ഥാപനത്തിനെതിരെ പരാതിയുയര്‍ന്നതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ.
യുട്യൂബ് നോക്കിയപ്പോള്‍ ഓസിയുടെ വീഡിയോ ട്രെന്റിങ്ങ് ലിസ്റ്റില്‍ കയറിയതായി കണ്ടു. ഓസിയുടെ ഷോപ്പില്‍ നിന്നും ജ്വല്ലറി വാങ്ങിയ സ്ത്രീ എന്തോ പറയുകയും പിന്നീട് അത് ഏറ്റുപിടിച്ച് വഴിയേ പോകുന്ന യുട്യൂബേഴ്‌സ് എല്ലാം വന്ന് കഴിവ് തെളിയിക്കാനായി അവര്‍ അവരുടേതായ വീഡിയോ എടുത്തിട്ടു.അതിനോട് പ്രതികരിച്ച് ഓസിയിട്ട വീഡിയോയാണ് ട്രെന്റിങ്ങായത്. ഞാന്‍ ഒപ്പമുണ്ടായിരുന്നുവെങ്കില്‍ മൈന്റ് ചെയ്യേണ്ടെന്ന് ഓസിയോട് പറഞ്ഞേനെ. ജോലിയും കൂലിയുമില്ലാത്തവര്‍ ജീവിക്കാന്‍ വേണ്ടി നാലുപേര്‍ അറിയുന്ന ആരുടെ എങ്കിലും ഇഷ്യു കിട്ടുമ്പോള്‍ അവര്‍ക്ക് അത് വാതോരാതെ സംസാരിക്കാനുള്ള ടോപ്പിക്കാകും.അവരുടെ കണ്ടന്റ് തന്നെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളാണ്.
അത് ഉപയോഗിച്ച് അവര്‍ അരമണിക്കൂര്‍ വീഡിയോ ചെയ്യും. ഇതുപോലെ ആരുടെ എങ്കിലും കാര്യങ്ങള്‍ വെച്ച് വീഡിയോ എടുത്ത് ജീവിക്കുന്ന ധാരാളം പേരുണ്ട്. അത്തരത്തില്‍ വീഡിയോ ചെയ്യുന്നവര്‍ എന്റെ വീഡിയോ കണ്ടാല്‍ അവര്‍ക്ക് വേണ്ടി പറയുകയാണ്. നിങ്ങള്‍ എന്തുകൊണ്ട് കുറച്ചുകൂടി നല്ല കണ്ടന്റുകള്‍ വെച്ച് വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നില്ല.ആളുകള്‍ക്ക് പോസിറ്റിവിറ്റിയുണ്ടാക്കുന്ന കണ്ടന്റുകള്‍ ചെയ്യാന്‍ ശ്രമിക്കൂ. എന്ത് അറിഞ്ഞിട്ടാണ് നിങ്ങള്‍ ഒരാളെ കുറിച്ച് ഇങ്ങനെ വാതോരാതെ പറയുന്നത്?. നമ്മുടെ നാട്ടിലെ മനുഷ്യരുടെ സ്വഭാവമെന്താണെന്ന് വെച്ചാല്‍ നെഗറ്റിവിറ്റിയോടാണ് നമുക്ക് ഇഷ്ടം. അത് അറിയാനുമാണ് ആവേശം. ഓസിയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ അത് മൈന്റ് പോലും ചെയ്യില്ല.കസ്റ്റമേഴ്‌സിന് പ്രൊഡക്ട് നല്‍കുമ്പോള്‍ എക്‌സ്ട്രാ കെയറെടുക്കണമെന്നും ഒരു കേസ് പോലും നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകാന്‍ പാടില്ലെന്നും അത്രത്തോളം ടേക്കണ്‍ കെയറാരിക്കണമെന്നും ഓസിയോടും അശ്വിനോടും പറയണം. ഓസിയുടെ പ്രൊഡക്ട്‌സ് എല്ലാം വളരെ നല്ലതാണ്. രണ്ട് ദിവസം മുമ്പ് ഹന്‍സിക ഇട്ടത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസിയുടെ ഷോപ്പില്‍ നിന്നും എടുത്ത മാലയാണ്.
അത് കണ്ടപ്പോള്‍ ഞാനും ഓര്‍ത്തു… ഒന്നും പറ്റിയില്ലല്ലോ.ഇത്ര വര്‍ഷമായിട്ടും നന്നായിട്ട് തന്നെ ഇരിക്കുന്നല്ലോയെന്ന്. അന്ന് അത്ര വിലയില്ലാത്ത പ്രൊഡക്ടുമായിരുന്നു അത്. അവളുടെ പ്രൊഡക്ട്‌സിന്റെ കൊറിയറുകള്‍ വരുമ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാം ചെക്ക് ചെയ്യുന്നത്. അത്രത്തോളം ഡെഡിക്കേഷന്‍ ഓസി ഈ ബിസിനസില്‍ ഇടുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു. പരാതിപ്പെട്ടവരില്‍ ഒരാളുടെ പരാതി ജെനുവിനായിരുന്നില്ലെന്നും മറ്റൊരു പരാതിക്കാരിയുടെ പക്കല്‍ പ്രൊഡക്ട് അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ ഇല്ലാത്തതിനാലുമാണ് പരാതി പരിഹരിച്ച് കൊടുക്കാന്‍ സാധിക്കാതെ പോയതെന്നാണ് ദിയ പറഞ്ഞത്. തനിക്ക് എതിരെ വീഡിയോ ഇട്ടവര്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് ദിയ കൃഷ്ണയുടെ തീരുമാനം. പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്‌സ് തന്റെ സ്ഥാപനത്തിന് ഉണ്ടെന്നാണ് ദിയയുടെ ജ്വല്ലറി ഷോപ്പിന്റെ സോഷ്യല്‍മീഡിയ പേജിന്റെ ബയോയിലുള്ളത്.’
്മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും എന്നാല്‍ കവര്‍ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താന്‍ പകര്‍ത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാന്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാ?ഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു. പരാതി പറഞ്ഞപ്പോള്‍ പാര്‍സല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സംഗീത പറഞ്ഞു. സംഗീതയുടെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി. ഓ ബൈ ഓസിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയപ്പോഴുള്ള അനുഭവങ്ങളാണ് ഏറെയും പേര്‍ പങ്കുവെച്ചത്.മാത്രമല്ല ദിയയുടെ സ്ഥാപനത്തിലെ ഓര്‍ണമെന്റ്‌സിന് എല്ലാം വലിയ വിലയാണെന്നും എന്നാല്‍ ആ പ്രൈസിനുള്ള ഗുണനിലവാരമില്ലെന്നും കമന്റുകളുണ്ട്.