Food

സ്വാദിഷ്ടമായ ചക്ക ഷേക്ക്‌ റെസിപ്പി | Jackfruit Shake Recipe

മഴക്കാലമാണെങ്കിലും ചൂടിന് ഒരു കുറവുമില്ല അല്ലെ, ഈ സമയത്ത് ഏറ്റവും കൂടുതൽ കിട്ടുന്ന പഴമാണ് ചക്ക. ചക്ക ഉപയോഗിച്ച് കൊണ്ട് രുചികരമായ ഒരു ഷേക്ക് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചക്കച്ചുള 10
  • പാൽ 4 കപ്പ്‌
  • കസ്റ്റാർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ
  • പഞ്ചസാര അരക്കപ്പ്
  • ചവ്വരി അരക്കപ്പ്
  • വാനില എസ്സെൻസ് -1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചക്കച്ചുള ആവിയിൽ ഒന്ന് വേവിച്ചെടുക്കാം. ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഒരു വലിയ പാനിൽ പാല് തിളപ്പിക്കാനായി വയ്ക്കുക. കൂടെ കസ്റ്റാർഡ് പൗഡർ പാൽ മിക്സും പഞ്ചസാരയും ചേർത്തിളക്കി നന്നായി വേവിക്കുക. നന്നായി വേവിച്ചെടുത്ത ചവ്വരി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. വാനില എസൻസ് കൂടി ചേർത്ത് മിക്സ് ചെയ്ത് നന്നായി തണുപ്പിക്കണം. ശേഷം സെർവ് ചെയ്യാം.