പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും പിടിപെടുന്ന ഒന്നാണ് കൊളസ്ട്രോൾ. വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ്. എന്നാൽ അധികമായാൽ ഹൃദയാഘാതത്തിന് വരെ കാരണമാകുന്ന പ്രശ്നക്കാരനാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ചോക്ലേറ്റ് ഉപയോഗം കൊണ്ട് സാധിക്കും. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഒന്നാണ് ചോക്ലേറ്റ്, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ്. മൂന്നിരട്ടി ആന്റിഓക്സിഡന്റാണ് ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ വൈറ്റ് ചോക്ലേറ്റ് അത്ര നല്ലതല്ല. അവ കഴിക്കുന്നത് ഒഴിവാക്കാം. ഡാർക്ക് ചോക്ലേറ്റിൽ മറ്റ് രുചികരമായ ചോക്ലേറ്റ് ഉൽപന്നങ്ങളേക്കാൾ കൂടുതൽ കൊക്കോ അടങ്ങിയിരിക്കുന്നതിനാലും ഉയർന്ന അളവിൽ ഫ്ലവനോയിഡുകൾ ഉള്ളതിനാലും ഹൃദ്രോഗത്തെ ചെറുക്കാനും സഹായിക്കും. 20-30 ഗ്രാം വരെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. കൊക്കോയിലെ ഫ്ലവനോയിഡുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. വാതരോഗം, പ്രമേഹം എന്നീ രോഗാവസ്ഥകളിലുള്ളവർക്ക് ഇത് ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ചെറുകയ്പുണ്ടെങ്കിലും ധാരാളം ഗുണങ്ങള്‍ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്.