പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ തോറ്റാൽ തന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ജയിക്കാൻ ആണെങ്കിൽ ശോഭാ സുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു. അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ലെന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാരിയർ പറഞ്ഞു.