വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം സംസാരിച്ച് സ്ഥാനാർഥികളായ പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ സൗഹൃദം പങ്കിട്ടത്. തിരഞ്ഞെടുപ്പ് പരിപാടിയിൽ സത്യൻ മൊകേരി സംസാരിക്കുന്നത് കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്കുള്ള യാത്രക്കിടെയാണ് പ്രിയങ്ക എരുമമുണ്ടയില്‍ ഇറങ്ങിയത്. വേദിയില്‍ സത്യന് മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ അറിയിച്ചാണ് ഇരുവരും പിരിഞ്ഞത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിക്കളുടെ ഹസ്തദാനം വിവാദമായതിന് പിന്നാലെയാണ് വയനാട്ടിലെ സ്ഥാനാർഥികളുടെ സ്നേഹപ്രകടനം. ചുറ്റുംകൂടി നിന്നവരും അണികളുമെല്ലാം വളരെ സന്തോഷത്തോടെയാണ് ഇരുവരുടെയും സൗഹൃദം പങ്കിടൽ കണ്ടുനിന്നത്.