Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദുരന്ത ഭൂമി മുന്‍നിര്‍ത്തി ഉദ്യോഗസ്ഥരുടെ നാറിയ കളികള്‍…

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തം മുതലെടുത്ത് ചിലര്‍...

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2024, 04:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ഒരു രാത്രികൊണ്ട് ഒരു മനുഷ്യായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ടത് എല്ലാം നഷ്ടപ്പെട്ടു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദിനം, ഓര്‍ക്കുമ്പോള്‍ തന്നെ പേടിപ്പിക്കുന്ന ദിനം. ആ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്നത് മനസ്സിനെ വെറുപ്പിക്കുന്ന കാര്യങ്ങളാണ്. പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്നു എന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. സഹായിക്കേണ്ടവര്‍ സ്വന്തം ഖജനാവ് നിറയ്ക്കാന്‍ പദ്ധതികള്‍ മെനയുന്നു.

ഇപ്പോള്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തത്തെ തുടര്‍ന്ന് ഉണ്ടായ സര്‍ക്കാര്‍ ചിലവുകളുടെ ബില്‍ കണക്കുകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഉദ്യോഗസ്ഥര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് കേരളത്തെ ഞെട്ടിച്ച കണക്കുകളായി മാറുന്നത്. ആശ്വാസം ലഭിക്കേണ്ടവര്‍ക്ക് ദുരിതവും ഉദ്യോഗസ്ഥര്‍ക്ക് സുഖ ജീവിതവും എന്നാണ് ഈ കണക്കുകള്‍ പറയാതെ പറയുന്നത്.

ഉരുള്‍ദുരന്തത്തെ തുടര്‍ന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി ഉയര്‍ന്നിരുന്നു. ഭക്ഷ്യകിറ്റിലെ അരി, റവ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ദുരന്തബാധിതര്‍ പറയുന്നു. പുഴുവരിച്ചവയായിരുന്നു ഇതെല്ലാം. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ മേപ്പാടി പഞ്ചായത്തിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. മൃഗങ്ങള്‍ക്കു പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷണങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളുമാണ് വിതരണം ചെയ്തതെന്നും ആളുകള്‍ പറയുന്നു. ദുരന്തബാധിതര്‍ക്ക് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ സാധനങ്ങളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പഞ്ചായത്തിലെ സാധനങ്ങള്‍ തകര്‍ത്താണ് പ്രവര്‍ത്തര്‍ പ്രതിഷേധിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ കിറ്റുകളിലാണ് പുഴുവരിച്ച സാധനങ്ങള്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പഞ്ചായത്ത് അടിയന്തരമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. പഴകിയ സാധനങ്ങള്‍ക്ക് പകരം പുതിയ സാധനങ്ങള്‍ വീടുകളിലെത്തിക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി സമ്മതിച്ചിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ജനകീയ പ്രതിഷേധം അതിന് അപ്പുറത്തേക്ക് പോകുന്നു. ഇത്തരം സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥ ധൂര്‍ത്തിന്റെ വാര്‍ത്തകളും ചര്‍ച്ചകളില്‍ എത്തുന്നത്.

4,000 രൂപയ്ക്ക് മുകളില്‍ ദിവസവാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്റെ വാടകയായി 1,92,000 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. ദുരന്തത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോസ്ഥര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇവരെല്ലാം നിലവില്‍ സുഖവാസത്തിലാണ്. തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട, മുമ്പ് വയനാട് ജില്ലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയതു മുതല്‍ താമസിക്കുന്നത് പ്രതിദിനം 4,500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.

ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. 6,000 രൂപ മാസവാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐ.എ.എസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്. കലക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പെഷല്‍ ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ലാത്തതിനാല്‍ കലക്ടറേറ്റിലെ മറ്റു സെക്ഷനുകളില്‍ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചുപോലും കലക്ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതില്‍ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇക്കാര്യങ്ങളെല്ലാം പുറത്തുവരാന്‍ കാരണം. ഉദ്യോഗസ്ഥരുടെ പരസ്പര പാരവയ്പിന്റെ ഭാഗമായി ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈക്കൂലി കഥകളും പുറത്തുവരുന്നുണ്ട്. അതേസമയം, ഇപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത നിരവധിയാളുകള്‍ കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതിവാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് ചിലര്‍ ദുരന്തം പോലും ആഘോഷമാക്കി മാറ്റുന്നത്.

ReadAlso:

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു | Accident involving collision of lorries in Palakkad; driver dies of burns

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു | Thamarassery Fresh Cut to close down; agreement to shut operations signed

Tags: Kerala

Latest News

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies