Automobile

സഹകരണ മേഖല വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍; ധാരണാ പത്രം കൈമാറി

കേരളത്തില്‍ സഹകരണ മേഖല വഴി ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നടപ്പിലാക്കുന്നതോടെ സുസ്ഥിര വികസനത്തിനും ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സംയുക്ത സംരംഭത്തിന കോസ്‌ടെകും ESYGOയും തുടക്കം കുറിച്ചു. അതിനൂതന സാങ്കേതികവിദ്യയുടെ ശ്രമത്തിന്റെ ഭാഗമായി, നഗര കേന്ദ്രങ്ങള്‍, അര്‍ദ്ധ നഗര പ്രദേശങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാനമായ സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകര്‍, കുടുംബശ്രീ, അപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയവര്‍ക്ക് സൗകര്യമൊരുക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, ശുദ്ധമായ ഊര്‍ജത്തെ പിന്തുണയ്ക്കുക, പൊതുജനങ്ങള്‍ക്ക് EV അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കേരളത്തിന്റെ വിവിധകാഴ്ചപ്പാടുമായി ഈ പദ്ധതി സംയോജിപ്പിച്ചു കൊണ്ടാണ് നടപ്പില്‍ വരുന്നത്.

സംസ്ഥാനത്തിലുടനീളം പുതിയ സംരംഭമായി 2000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2030നുള്ളില്‍ ആരംഭിക്കും. കേരളത്തിലെ വളരുന്ന ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നമ്പര്‍ 4435 (COSTECH) 1969ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം 8-11-2001ന് രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ തന്നെ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ IT Federal കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ് Costech.

EV ചാര്‍ജിങ് മേഖലയില്‍, ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന വെബസ്റ്റോ ജര്‍മ്മനിയുമായി സാങ്കേതിക സഹകരണത്തോടെ ചെന്നൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണ് ESYGO. ഇന്ത്യയിലുടനീളം EV ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ച്, EV ചാര്‍ജിങ് സേവനത്തില്‍,രാജ്യത്തിലെ മുന്‍ നിരയിലെ സ്ഥാപനമെന്ന ലക്ഷ്യം വെച്ച് കൊണ്ട് നവീന സാങ്കേതിക വിദ്യയും സുരക്ഷയും ഉറപ്പാക്കുന്ന EV ചാര്‍ജിങ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നു. സ്വന്തവുമായി വികസിപ്പിച്ചെടുത്ത ക്‌ളൗഡ് മാനേജ്മന്റ് സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ചാര്‍ജിങ് ചെയ്യുവാനും പേയ്മെന്റ് ചെയ്യുവാനും സൗകര്യമുണ്ടാക്കുന്നു. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ ഹെവി ഡ്യൂട്ടി സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ ESYGO സ്ഥാപിച്ചു കഴിഞ്ഞു. ടു വീലര്‍, ത്രീ വീലര്‍, കാറുകള്‍ എന്നിവ കൂടാതെ ഹെവി ഡ്യൂട്ടി വെഹിക്കിള്‍ (ബസ്, ട്രക്ക്) എന്നിവയ്ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ESYGO തയ്യാറാക്കുന്നു. കേരളത്തില്‍ ഇതിനകം തന്നെ 2ലക്ഷം EV വാഹനങ്ങള്‍ ഇപ്പോള്‍ നിരത്തില്‍ നിലവിലുണ്ട്. അത് 2030 ല്‍ 10ലക്ഷം EV വാഹനങ്ങള്‍ ആണ് നിരത്തില്‍ ഇറങ്ങുക എന്നാണ് സാധ്യത വിവിധ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വാഹന- നിര്‍മാണ വ്യവസായ രംഗത്തുള്ളവര്‍ EV നിര്‍മാണത്തിലേക്കു മാറിയിരിക്കുന്നു എന്ന വസ്തുതയും നിലവിലുണ്ട്.