കേന്ദ്ര സര്‍ക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് പ്രതിഷേധക്കടലായി. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണി നിരന്നു. കുത്തകകളില്‍ നിന്നും ഓണ്‍ലൈന്‍ ഭീമന്മാരില്‍ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേല്‍ ജി.എസ്. ടി ബാദ്ധ്യത വ്യാപാരികളുടെ തലയില്‍ കെട്ടിവെച്ച തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ ഉദ്യോഗ് മണ്ഡല്‍ ദേശീയ പ്രസിഡന്റ് ബാബുലാല്‍ ഗുപ്ത ആവശ്യപ്പെട്ടു.
രാജ്യത്തെ ചെറുകിട വ്യാപാര മേഖല സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്തു ആഭ്യന്തര കുത്തകകള്‍ റീട്ടയില്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നു മറുവശത്തു ഓണ്‍ലൈന്‍ ഭീമന്മാരുടെ കടന്നുകയറ്റവുമാണ്. ഇതിനൊരു തടയിട്ടില്ലെങ്കില്‍ പരമ്പരാഗത വ്യാപാര മേഖല തകര്‍ന്നു തരിപ്പിടമാകുമെക്ക് ബാബു ലാല്‍ഗുപ്ത വ്യക്തമാക്കി. ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാത്തവരായി മാറുന്ന സ്ഥിതിയിലേക്ക് രാജ്യം പോകും. അതോടൊപ്പം കോടിക്കണക്കിനു കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയിലുമാകും.
സര്‍ക്കാരിന്റെ കൈത്താങ്ങില്ലാതെ ഈ ഘട്ടത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍ വ്യാപാരികളെ ചേര്‍ത്തുപിടിക്കേണ്ടതിനു പകരം അവര്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടിട വാടകക്കുമേലുള്ള ജി.എസ്.ടി വ്യാപാരിയുടെ തലയില്‍ കെട്ടിവെച്ച നിബന്ധന.
വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങളില്‍നിന്നുള്ള നിന്നുള്ള വാടക റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ കൊണ്ടുവരന്‍ 54-ാമത് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം വാടക കൈപ്പറ്റുന്ന കെട്ടിട ഉടമക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും വ്യാപാരി വാടകക്കുമേല്‍ 18% ജി.എസ്.ടി അടക്കണം. ചുരുക്കിപ്പറഞ്ഞാല്‍ നികുതി അടക്കുവാനുള്ള ബാദ്ധ്യതയും ഇന്‍വോയ്സ് തയ്യാറേക്കേണ്ട ബാധ്യതയും കെട്ടിട ഉടമയില്‍ നിന്നും വ്യാപാരിയിലേക്കു കൈമാറ്റപ്പെടുന്ന അവസ്ഥയിലാണ്.
ഇത് കാരണം കേരളത്തിലെ 4 ലക്ഷത്തിനു മുകളില്‍വരുന്ന ജി.എസ്.ടി രെജിസ്‌ട്രേഷന്‍ ഉള്ള വ്യാപാരികളെ ഇത് വലിയതോതില്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി നൂലാമാലകളില്‍ നിന്ന് രക്ഷപെടാന്‍ കോംപൗണ്ടിങ് സമ്പ്രദായം തിരഞ്ഞെടുത്തവരും ഇതില്‍ നിന്ന് മോചിതരല്ല എന്നത് ഒട്ടും ആശ്വാസകരമല്ല. ചുരുക്കി പറഞ്ഞാല്‍ ഈ തീരുമാനം കേരളത്തിലെ ചെറുകിട വ്യാപാര മേഖലയെയും ഹോട്ടല്‍ വ്യവസായികളെയും പ്രതിസന്ധിയിലാക്കും. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രെഷറര്‍ ദേവരാജന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. വി. അബ്ദുല്‍ ഹമീദ് തുടങ്ങി സംസ്ഥാന ഭാരവാഹികളായ സി. ധനീഷ് ചന്ദ്രന്‍, വൈ. വിജയന്‍, എം. കെ. തോമസ്‌കുട്ടി, പി. സി. ജേക്കബ്, എ. ജെ. ഷാജഹാന്‍, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയില്‍, സണ്ണി പൈമ്പിള്ളില്‍, ബാപ്പു ഹാജി, , ജോജിന് ടി. ജോയ്, വി. സബില്‍ രാജ്, എ. ജെ. റിയാസ്, സലിം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് മാര്‍ച്ചിനും തുടര്‍ന്നുള്ള പ്രധിഷേധ സമ്മേളനത്തിനും നേതൃത്വം നല്‍കി.
CONTENT HIGHLIGHTS;Protest Mirambi to Raj Bhavan: Traders’ anger erupted