എല്ലാ പ്രായക്കാരിലും സാധാരണയായി കാണുന്ന പ്രശ്നമാണ് മുട്ടുവേദന. സന്ധിവാതം, അണുബാധകൾ, ശാരീരിക പ്രവർത്തനങ്ങൾ, കൂടാതെ അമിതവണ്ണം തുടങ്ങിയവ കഠിനമായ മുട്ടുവേദനയ്ക്ക് കാരണമാകും. സാധാരണയായി മുട്ടുവേദനയുടെ ലക്ഷണങ്ങൾ കാലിൽ നീര്, ദുർബലത, പോപ്പിംഗ് അല്ലെങ്കിൽ ക്രഞ്ചിംഗ് ശബ്ദങ്ങൾ, നിരന്തരമായ വേദന എന്നിവയാണ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ച് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മാറ്റിയെടുക്കാൻ കഴിയാതെ മുട്ടുവേദന നിയന്ത്രിച്ച് കൊണ്ടുപോകാൻ മാത്രമേ കഴിയൂ.
വ്യായാമങ്ങളുടെ കുറവാണ് പലരെയും രോഗികളാക്കുന്നത്. മുട്ടുവേദന വന്ന ശേഷം വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ് രോഗം വരാതിരിക്കാന്‍ വ്യായാമങ്ങള്‍ അഭ്യസിക്കുന്നത്. രോഗികള്‍ക്ക് വീട്ടിലിരുന്ന് പരിശീലിക്കാവുന്ന ചില വ്യായാമങ്ങൾ ഉണ്ട്. എന്നാല്‍ ഇവ ചെയ്യുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം ഉൾപ്പെടെ സ്വീകരിക്കണം. വേദന കൂടുന്നുവെങ്കില്‍ ഒഴിവാക്കണം. എന്നാല്‍ പാരമ്പര്യ പ്രശ്നങ്ങൾ, അമിതവണ്ണം, വേദനയുടെ തുടക്കം എന്നിവയുള്ളവര്‍ക്ക് ഒരു പരിധിവരെ വേദന വരാതിരിക്കാന്‍ ഇത് സഹായിക്കും. മുട്ടുവേദനയുടെ കാരണങ്ങൾ കണ്ടെത്തി ചികിത്സിച്ചാൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയും.