ആദ്യത്തെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബിച്ച് ആശുപത്രിക്കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് മാളവിക കൃഷ്ണദാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നായികാ – നായകന് എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. ‘ഒരു ചുംബനം കൊണ്ട് മുദ്രകുത്തി, എൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ പ്രണയകഥ ആരംഭിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാളവിക കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവംബർ മൂന്നിനാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. എന്നാൽ കുഞ്ഞ് പിറന്ന സന്തോഷം സസ്പെന്‍സോടെയാണ് മാളവികയും തേജസും പങ്കുവച്ചത്. സോഷ്യല്‍മീഡിയ സ്റ്റോറിയിലൂടെ ‘മാളവിക പ്രസവിച്ചു’ എന്ന സന്തോഷം മാത്രം പങ്കുവച്ച തേജസ്, കുഞ്ഞിന്റെ ജെന്റര്‍ വെളിപ്പെടുത്തിയിരുന്നില്ല. ‘ജീവിതം പൂർണതയിൽ എത്തി’ എന്ന ക്യാപ്ഷനോടെ കുഞ്ഞിനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്ക് വളരെ സന്തോഷത്തോടെയാണ് ആരാധകർ പ്രതികരിക്കുന്നത്. കുഞ്ഞിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട് എന്ന കമന്റുകളടക്കം വരുന്നുണ്ട്.
ഡാന്‍സ് ഷോകളിലൂടെയും ആങ്കറിങ്ങിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായിരുന്ന മാളവിക സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലിലൂടെയുമെല്ലാം സജീവമായി നില്ക്കുന്ന സമയത്താണ് താന്‍ തേജസുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇത് പ്രേക്ഷകര്‍ക്ക് വലിയ സസ്പെന്‍സ് ആയിരുന്നു. നായികാ നായകനിലെ ഇരുവരുടെയും ജോഡിപൊരുത്തം പ്രശംസിക്കപ്പെട്ടിരുന്നു. മാളവികയുടെയും തേജസിന്റെയും വിവാഹവും സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തതാണ്. ഇപ്പോൾ കുഞ്ഞിനെയും സോഷ്യൽമീഡിയ സന്തോഷത്തോടെ സ്വീകരിക്കുകയാണ്.