ചേരുവകൾ
മുട്ട : 3
പുട്ട് : 2 കഷ്ണം
ഓയിൽ : 2 ടേബിൾ സ്പൂൺ
കടുക് : 1 ടീസ്പൂൺ
പച്ചമുളക് : 3
വറ്റൽ മുളക് : 2
സവാള : 1
ഇഞ്ചി : ചെറിയ കഷ്ണം
കറിവേപ്പില
മല്ലിപൊടി : മുക്കാൽ ടീസ്പൂൺ
ഗരം മസാല : കാൽ ടീസ്പൂൺ
ചിക്കൻ മസാല : 1 ടീസ്പൂൺ
പേരും ജീരകപ്പൊടി : അര ടീസ്പൂൺ
തക്കാളി : 1
ഉപ്പ് : ആവിശ്യത്തിന്
മല്ലിയില
തയ്യാറാക്കുന്ന വിധം
പുട്ട് നന്നായി പൊടിച്ചു മാറ്റിവെക്കുക മുട്ട എടുത്ത് അതിൽ അൽപ്പം ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാവുമ്പോൾ കടുക് പൊട്ടിച്ചെടുക്കുക. ശേഷം വറ്റൽമുളക് കട്ട് ചെയ്തു ചേർത്ത് വഴറ്റുക. അതിനുശേഷം പച്ചമുളക് കഷ്ണങ്ങൾ ആക്കിയത് ചേർത്ത് സവാള കൂടെ അരിഞ്ഞത് ചേർക്കുക. കുറച്ച് ഇഞ്ചി, കറിവേപ്പില ചേർത്ത് നന്നായി വഴറ്റി സവാളയുടെ കളർ മാറിവരുമ്പോൾ ഇതിലേക്ക് മല്ലിപൊടി, ഗരം മസാല, ചിക്കൻ മസാല,പെരും ജീരകപ്പൊടി ചേർത്ത് വഴറ്റി എടുക്കാം. പൊടികളുടെ പച്ചമണം മാറിവരുബോൾ തക്കാളി ചേർത്ത് മിക്സ് ചെയ്ത് ആവിശ്യത്തിന് ഉപ്പും കൂടെ ചേർത്തുകൊടുക്കാം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് വഴറ്റി മാറ്റിവെച്ചിരുന്ന മുട്ട ചേർത്ത് വേവുന്നതുവരെ ഇളക്കിയെടുക്കുക. ശേഷം പുട്ടും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് അൽപ്പം മല്ലിയില കൂടെ ചേർത്താൽ രുചികരമായ മുട്ട പുട്ട് റെഡി.