ഏകദേശം 300,000 വർഷങ്ങള്‍ക്ക് മുമ്ബാണ് ഹോമോ സാപ്പിയൻസ് അഥവാ മനുഷ്യൻ ലോകത്ത് ഉത്ഭവിച്ചത്. അതിനിടയില്‍ ചുറ്റിലുമുണ്ടായ പല ജീവികളും ഇന്നേക്ക് വംശനാശഗണത്തില്‍പ്പെട്ടു. ദിനോസറുകള്‍, മാമോത്തുകള്‍, ഗ്രൗണ്ട് സ്ലോത്ത്സ്, തൈലാസിനുകള്‍, ട്രൈലോബൈറ്റുകള്‍, ഗോള്‍ഡൻ ടോഡുകള്‍, പാസഞ്ചർ പ്രാവുകള്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍പ്പെടുന്നവയാണ്. ചുറ്റിലും കാണപ്പെട്ട പല ജീവികളും ഇങ്ങനെ വംശനാശത്തിലൂടെ അപ്രത്യക്ഷമാകുമ്ബോള്‍ പലയിടത്ത് നിന്നും ഉയരുന്ന ഒരു ചോദ്യമാണ് മനുഷ്യന് വംശനാശം സംഭവിക്കുമോ എന്നത്. മനുഷ്യർക്ക് വംശനാശം സംഭവിക്കും എന്നാണ് സയറ്റിഫിക്ക് അമേരിക്ക പറയുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ചോദ്യം. ലോകാവസാനത്തിന്റെ സംശയം ആളുകള്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന ചർച്ചയാണ്. ഇത് സംബന്ധിച്ച് ചില ശാത്രഞ്ജർ പണ്ട് മുതലെ പഠനം നടത്തുന്നുണ്ട്.
നമ്മുടെ ജീവിവർഗം ഒരുപക്ഷെ മറ്റൊരു ബില്യണ്‍ വർഷങ്ങള്‍ കൂടി ജീവിച്ചേക്കാം. പക്ഷേ സൂര്യനെ സംരക്ഷിക്കുന്ന ആവരണം ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഇത് വികസിച്ച് സൂര്യൻ ശുക്രന് സമാനമായ അവസ്ഥയിലേക്ക്, അതായത് കടുത്ത ചൂടിലേക്ക് എത്തും. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയിലെ മനുഷ്യനടങ്ങുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനെ അത് സാരമായി ബാധിക്കും. കഴിഞ്ഞില്ല , ഭൂമിയുടെ ഭൂഖണ്ഡങ്ങള്‍ സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇവ കൂടിച്ചേർന്ന് ഒടുവില്‍ ‘പാംഗിയ അള്‍ട്ടിമ’ എന്ന മറ്റാെരു ഭൂഖണ്ഡത്തെ രൂപപ്പെടുത്തുന്നു. ഈ ഭൂഖണ്ഡം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ക്രമേണ ഭൂമിയിലെ സാഹചര്യം വരണ്ടതും, ചൂട് കൂടിയതുമാകും. ഇതും വംശനാശത്തിനിടയാക്കുമെന്നാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്.
ഇനി മനുഷ്യർക്ക് വംശനാശം സംഭവിച്ചു എന്ന് കരുതുക. എന്തായിരിക്കും സംഭവിക്കുക. മനുഷ്യർ പെട്ടന്ന് ലോകത്ത് നിന്നും ഇല്ലാതായി തുടങ്ങുന്ന ഒരു കാലം നമ്മുടെ മുന്നില്‍ വന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകം കണ്ടുപിടിക്കുമോ..? ശാസ്ത്രജ്ഞരും തത്ത്വചിന്തകരും സയൻസ് ഫിക്ഷൻ എഴുത്തുകാരുമെല്ലാം ഇത്തരമൊരു വിഷയത്തില്‍ തലപുകച്ച് ആലോചിച്ചിട്ടുണ്ടാകണം. മനുഷ്യ നാഗരികത പെട്ടെന്ന് അവസാനിക്കുന്നതിനുള്ള സാധ്യത ആർക്കും പൂർണമായി തള്ളിക്കളയാനും ഇതുവരെ സാധിച്ചിട്ടില്ല. ആളുകളുടെ ശബ്ദമുയർന്ന് തിരക്കിലായിരുന്ന നഗരങ്ങള്‍ നിശബ്ദമാകുകയും , പ്രകൃതിയുടെ ശബ്ദങ്ങള്‍ ആധിപത്യം വീണ്ടെടുക്കുകയും ചെയ്യുന്ന സമയം. ആണവ നിലയങ്ങളിലൂടെ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഭൂമിയിലക്ക് പുറന്തളപ്പെടുന്നതും, വിഷ പദാർത്ഥങ്ങള്‍ ചോർത്തുന്ന കെമിക്കല്‍ ഫാക്ടറികള്‍ ഉയർന്ന് പൊങ്ങുന്നതുമെല്ലാം വംശനാശഭീഷണിയുടെ സാധ്യത വർധിപ്പിക്കുന്നതാണ്.
മുമ്ബ് ഭീഷണിയിലായതോ വംശനാശഭീഷണി നേരിടുന്നതോ ആയ ജീവിവർഗങ്ങള്‍ ,വീണ്ടും വളരുകയും ആവാസ വ്യവസ്ഥകള്‍ വീണ്ടെടുക്കുകയും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ അത് മനുഷ്യന് വെല്ലുവിളായാണ്. മനുഷ്യൻ ഭൂമിയില്‍ നിന്നുമില്ലാതെയായാല്‍ കാലാവസ്ഥയുടെ നില മാറുകയും അത് പ്രകൃതിവത്കരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ ഭൂമിയിലുള്ള സ്പീഷീസുകള്‍ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടും. ഇത് പുതിയ ജീവിവർഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കുകയും ചെയ്യും. അപ്പോഴും മാറ്റമില്ലാതെ തുടരുക ഹിമയുഗങ്ങളും സമുദ്രങ്ങളുമാെക്കെയായിരിക്കും. മനുഷ്യനില്ലാതായാലും അവശേഷിപ്പുകള്‍ ദീർഘകാലം ഭൂമിയില്‍ തന്നെ ശേഷിക്കും. മനുഷ്യൻ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ , സ്മാരകങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവ മനുഷ്യ നേട്ടങ്ങളുടെ സാക്ഷ്യമായി നിലനില്‍ക്കും. അതില്‍ ഏറ്റവും കൂടുതല്‍കാലം നില്‍ക്കുക ഒരുപക്ഷെ മനുഷ്യന്റെ ക്രൂരതയുടെ ഫലമായ പ്ലാസ്റ്റിക്കുകളായിരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും, ആണവമാലിന്യങ്ങളും, എല്ലാം ഭൂമിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയെന്നോണം ഇവിടെ തന്നെ നിലനില്‍ക്കും.
മനുഷ്യന് പെട്ടന്ന് വംശനാശം സംഭവിച്ചാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിലപ്പോള്‍ സങ്കീർണമായിരിക്കും. ഒരിക്കല്‍ മനുഷ്യനാല്‍ പരിപാലിക്കപ്പെട്ടുപോന്ന ഒരിടം തകർന്ന് തുടങ്ങിയാല്‍ മണ്ണ്, വെള്ളം, വായു എന്നിവയെല്ലാം തന്നെ പെട്ടെന്ന് മലിനമാക്കപ്പെടും. ആണവോർജ്ജ നിലയങ്ങളും, റേഡിയോ ആക്ടീവ് വസ്തുക്കളും തുടങ്ങി മനുഷ്യൻ്റെ നിരവധി കണ്ടുപിടുത്തങ്ങള്‍ പ്രകൃതിക്ക് വിനയാകും. അണക്കെട്ടുകള്‍ പൊട്ടുകയും ആവാസവ്യവസ്ഥ തകിടം മറിയുകയും ചെയ്യും. ദിവസങ്ങളും, മാസങ്ങളും കഴിയുമ്ബോള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പ്രകടമാകാൻ തുടങ്ങും.
മനുഷ്യ പ്രവർത്തനങ്ങളുടെ അഭാവം ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കുകയും ചെയ്യും. വനനശീകരണവും വനവല്‍ക്കരണവും സംഭവിക്കും. പക്ഷെ പതിയെ പ്രകൃതി ഉപേക്ഷിച്ച ഭൂമിയെ ജീവികള്‍ ഏറ്റെടുത്ത് തുടങ്ങും. കാലക്രമേണ ചുറ്റിലും പുല്ലും, മരവും , ഇലകളും വളർന്ന് ഭൂമിയുടെ കാലാവസ്ഥ ജീവികള്‍ക്കനുസൃതമായി മാറും.
മാറുന്ന ചുറ്റുപാടുകള്‍ എന്നെന്നേക്കുമായി പുതിയ ജീവിവർഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കും. ഭാവിയില്ലാതെ നമ്മുടെ നേട്ടങ്ങളും, സമ്ബാദ്യങ്ങളും, സംഭാവനകളും ശൂന്യതിലേക്ക് അവശേഷിക്കുമോ എന്നതും, പറഞ്ഞ് വരുമ്ബോള്‍ ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇന്ന് കൂട്ടിവെയ്ക്കുന്ന സമ്ബാദ്യങ്ങളും, നമ്മുടെ പൈതൃകങ്ങളുമെല്ലാം അവശിഷ്ടങ്ങളുടെയും പുരാവസ്തുക്കളുടെയും രൂപത്തിലേക്ക് മാറും.
STORY HIGHLLIGHTS : a-question-that-arises-from-many-places-is-whether-humans-will-become-extinct