മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാർഖണ്ഡിലെ ഇൻഡ്യ സഖ്യത്തിന്റെ വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കും. മഹാരാഷ്ട്രയിൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതോടെ തിരക്കിട്ട പ്രചാരണങ്ങളുമായാണ് പാർട്ടികൾ മുന്നേറുന്നത്.
സൗജന്യ വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ. കർണാടക മാതൃകയിൽ അഞ്ച് പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് ഉറപ്പു നൽകിയിരിക്കുന്നത്. ബിജെപിയുടെ പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്ത് എത്തും. യോഗത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കും. 9 റാലികളാണ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്.