വളരെ പെട്ടെന്ന് മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാം എന്നു കരുതിയാൽ അതത്ര എളുപ്പമല്ല. എന്നാൽ സമഗ്രമായ ഒരു സമീപനത്തിലൂടെ ഇത് സാധ്യമാണ്.ആളുകൾ ശരീരഭാരം കുറയ്ക്കാനായി വ്യായാമം ചെയ്യുകയും ഡയറ്റ് പിൻതുടരുകയും ശരീരത്തിലുടനീളം കൊഴുപ്പ് കുറയുന്നു. ശരിയായ രീതിയിൽ കൊഴുപ്പ് കുറയ്ക്കുമ്പോൾ അതിനു അനുയോജ്യമായി മുഖത്തെ കൊഴുപ്പും കുറയും. പതിവായി ഓടുന്നതും സൈക്കിൾ ഓടിക്കുന്നതുമൊക്കെ കൊഴുപ്പ് എരിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, കലോറി കുറയ്ക്കാനും സഹായിക്കുന്നു.” ഫിറ്റ്‌നസ് വിദഗ്ധനായ പതിക് പട്ടേൽ പറയുന്നു.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നതും അമിതമായ സോഡിയം ഉപയോഗം കുറയ്ക്കുന്നതും വാട്ടർ റിട്ടെൻഷൻ കുറയ്ക്കാനും മുഖം വീർത്തിരിക്കുന്നത് തടയാനും സഹായിക്കും.
പ്രാണായാമ വിദ്യകളും ഫേഷ്യൽ യോഗയുമെല്ലാം മുഖത്തിന്റെ ആകൃതി ടോൺ ചെയ്യാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൽ നിന്നും തടയാനും സഹായിക്കും.
മുഖം മസാജു ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പിരിമുറുക്കം കുറയ്ക്കുകയും ആരോഗ്യകരമായ തിളക്കം നിലനിർത്തുകയും ചെയ്യും.