tips

നിത്യവും അടുക്കളയിൽ കാണുന്ന പല വസ്തുക്കളും സൗന്ദര്യം സംരക്ഷണത്തിന് നല്ലതാണ്

കൃത്യമായ പരിചരണം നൽകിയാൽ പരിഹരിക്കാൻ പറ്റാത്തതായ ചർമ്മ പ്രശ്നങ്ങൾ ഇല്ല. അതിന് ബ്യൂട്ടിപാർലർ തന്നെ വേണമെന്നില്ല. നിത്യവും അടുക്കളയിൽ കാണുന്ന പല വസ്തുക്കളും പ്രകൃതി ദത്തമായ ചർമ്മ സംരക്ഷണ ഉത്പന്നങ്ങളാണ്. മുഖത്തെ പാടുകളും, ടാനും ആണ് ഇപ്പോൾ അധികം ആളുകളും നേരിടുന്ന പ്രശ്നം. അതിന് മികച്ച മരുന്നാണ് തക്കാളി.

 

ചുവന്നു തുടുത്ത തക്കാളിക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് തിളക്കമുള്ളതാക്കാൻ തക്ക പോഷകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന് തിളക്കം നൽകുന്നതിനും കൊളാജൻ വർധിപ്പിക്കുന്നതിനും ഇലാസ്തികത നിലനിർത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സിയുടെ പവർഹൗസാണ് തക്കാളി.

മികച്ച ടോണറായി പ്രവർത്തിക്കും.

എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാൻ നാരങ്ങാ നീര് ഗുണം ചെയ്യും.

ചർമ്മത്തിലെ കറുത്ത പാടുകളും, മൃതകോശങ്ങളും അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഫെയ്സ് മാസ്കാണ് ഇത്.

 

ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.

പ്രകൃതി ദത്തമായ ബ്ലീച്ചിങ് ഏജൻ്റായി തക്കാളി പ്രവർത്തിക്കും.

സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു.