കുരുമുളക് ഇട്ട് വച്ച വെള്ള കളർ ചിക്കൻ കറി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
അരക്കാൻ
- പോപ്പി സീഡ്സ് -1 ടേബിൾസ്പൂൺ
- തേങ്ങ -ഒരു കഷ്ണം
- കശുവണ്ടി -10 -12
ഗ്രേവിക്ക്
- ഓയിൽ -1/2 കപ്പ്
- സവാള -1
- കരുവാപ്പട്ട
- കുരുമുളക് -12
- ഏലക്കയ -4-5
- ഗ്രാമ്പു -5
- വാഴനയില-2
- ചിക്കൻ -1/2 കിലോ
- ഉപ്പ്
- ഗരം മസാല -1/2 ടേബിൾസ്പൂൺ
- ഇഞ്ചി പേസ്റ്റ് -1 ടേബിൾസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
- കുരുമുളക് ചതച്ചത് -1 1/2 ടേബിൾസ്പൂൺ
- കസൂറി മെത്തി -1 ടേബിൾസ്പൂൺ
- തൈര് -1/2 കപ്പ്
- ഫ്രഷ് ക്രീം -1/2 കപ്പ്
- മല്ലിയില
- പച്ചമുളക് -6-7
തയ്യാറാക്കുന്ന വിധം
അരക്കാനുള്ള ചേരുവകൾ ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്തു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാക്കണം. ഇനി സവാള ചേർത്ത് കൊടുക്കാം. നന്നായി വഴറ്റി എടുത്ത് മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക. പാനിലേക്ക് സ്പൈസസ് ചേർക്കുക, ഒന്ന് റോസ്റ്റ് ചെയ്യണം. ഇനി ചിക്കൻ ചേർത്ത് 5 മിനിറ്റ് ഫ്രൈ ചെയ്യുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഗരം മസാല പൗഡറും ചേർക്കണം. കുരുമുളക്പൊടി കൂടെ ചേർത്ത് മിക്സ് ചെയ്യുക. ഇനി പച്ചമുളക് ചേർക്കാം. ചിക്കൻ നന്നായി കുക്ക് ചെയ്യണം. അടുത്തത് സവാള പേസ്റ്റ് ചേർക്കണം, പിന്നെ തേങ്ങാ അരച്ചതും തൈരും ചേർത്ത് മിക്സ് ചെയ്യാം. കസൂരി മേതി ഇപ്പോൾ ചേർക്കാം. ഇനി മൂടിവച്ചു നന്നായി വേവിക്കണം. അവസാനമായി ക്രീമും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യാം.