ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഗ്രിൽഡ് ചിക്കൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- തൈര്
- കുരുമുളകുപൊടി
- മഞ്ഞൾപ്പൊടി
- വെളുത്തുള്ളി
- ഗരം മസാല
- യെല്ലോ ഫുഡ് കളർ
- ഒലിവ് ഓയിൽ
- ഉപ്പ്
- ചതച്ച മുളക്
തയ്യാറാക്കുന്ന വിധം
ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം കുറച്ച് യെല്ലോ ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം. അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം. ഇനി ഉപ്പും, മുളക് ചതച്ചതും ചേർക്കാം. എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ട്രേയിലേക്ക് ഇട്ട് നന്നായി മാരിനേറ്റ് ചെയ്യാം. ഇത് മൂടിവെച്ച് ഫ്രിഡ്ജിൽ ഒരു ദിവസം സൂക്ഷിക്കണം ശേഷം എടുത്തു ഗ്രിൽ ചെയ്ത് കഴിക്കാം.