Health

വെള്ളത്തിൽ വെളുത്തുള്ളി ചേർത്ത് കുടിക്കാം; ഗുണങ്ങൾ അറിയാമോ ?| garlic-water-benefits

തലേന്നു രാത്രി രണ്ട് അല്ലി വെളുത്തുള്ളി ചതച്ച്‌ വെള്ളത്തിലിട്ട് വച്ച്‌ രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

വെളുത്തുള്ളിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വിറ്റാമിനുകളുടെ കലവറയാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, നാരുകള്‍, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളേറ്റ്, സെലിനിയം, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. തലേന്നു രാത്രി രണ്ട് അല്ലി വെളുത്തുള്ളി ചതച്ച്‌ വെള്ളത്തിലിട്ട് വച്ച്‌ രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

2. ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് വെളുത്തുള്ളിയിട്ട വെള്ളം കുടിക്കാം.

3. ഹൃദയാരോഗ്യം

വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞേക്കാം.

4. എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയതാണ് വെളുത്തുള്ളി. അതിനാല്‍ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

5. രക്തയോട്ടം കൂട്ടാന്‍

വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തയോട്ടം കൂട്ടാനും സഹായിക്കും.

6. ശ്വാസകോശത്തിന്‍റെ ആരോഗ്യം

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിbയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

7. വണ്ണം കുറയ്ക്കാന്‍

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വെളുത്തുള്ളിയിട്ട വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

8. ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

content highlight: garlic-water-benefits