tips

ഒരു വെള്ള പേപ്പർ മതി, എണ്ണയിലെ മായം തിരിച്ചറിയാം | identify-fake-oil

മനുഷ്യന്റെ ആരോഗ്യത്തിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. ശരീരത്തിനുവേണ്ട കൃത്യമായ വ്യായാമങ്ങൾക്കൊപ്പം നല്ല ഭക്ഷണവും മനുഷ്യരെന്നും ആരോഗ്യത്തോടെയിരിക്കും. പക്ഷേ, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് ദോഷം ചെയ്യന്നതാണ്.

കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതിൽ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാൽ, നിങ്ങളുടെ വീട്ടിൽ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. FSSAI റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭ്യമായ എണ്ണകളിൽ 24 ശതമാനവും മായം കലർന്നതാണ്.

വ്യാജ എണ്ണകൾ തിരിച്ചറിയാനുള്ള വഴികൾ :

  • കവറിന്റെ പിൻഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങൾ പരിശോധിക്കുക.
  • ഓർഗാനിക്, നോൺ – ജിഎംഒ അല്ലെങ്കിൽ മറ്റെന്തെങ്കിലും സർട്ടിഫിക്കേഷനുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
  • എക്‌സ്‌പയറി ഡേറ്റ് നോക്കാൻ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കിൽ വാങ്ങരുത്.
  • സാധാരണ വാങ്ങുന്ന എണ്ണയെക്കാൾ വിലക്കുറവിൽ ലഭിക്കുമ്പോൾ വാങ്ങരുത്. ഇത് മായം ചേർത്തതിന് തെളിവാണ്.
  • മായം കലരാത്ത എണ്ണകൾക്ക് ചെറിയ രീതിയിലുള്ള മണമുണ്ടാകും. എന്നാൽ, രൂക്ഷമായ മണം വരുകയാണെങ്കിൽ അതിൽ കെമിക്കലുകൾ ചേ‌ർത്തിട്ടുണ്ട്.
  • എണ്ണയിൽ വെള്ള നിറത്തിലുള്ള പത കാണുകയാണെങ്കിൽ അതിലും മായം ചേർത്തിട്ടുണ്ട്.
  • എണ്ണയ്‌ക്ക് കയ്‌പ്പോ രുചി വ്യത്യാസമോ അനുഭവപ്പെട്ടാൽ കഴിക്കരുത്.
  • കുറച്ച് എണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്‌ജിൽ വയ്‌ക്കുക. അത് കട്ടയാവുകയാണെങ്കിൽ ശുദ്ധമാണ്. ദ്രാവക രൂപത്തിലാണെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ട്.
  • വെള്ളപ്പേപ്പറിൽ കുറച്ച് എണ്ണയൊഴിച്ച് ഉണങ്ങാൻ വയ്‌ക്കുക. ഒരേ രീതിയിൽ പേപ്പറിൽ പടരുകയാണെങ്കിൽ അത് ശുദ്ധമാണ്.

content highlight: identify-fake-oil