വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു മുളകിട്ട മീൻ കറി റെസിപ്പി നോക്കിയാലോ? രുചികരമായി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ദശ കട്ടിയുള്ള മീൻ 1കിലോ
- 2. മുളക് പൊടി 3 ടേബിൾസ്പൂൺ
- മല്ലിപൊടി 1.5 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി 1ടേബിൾസ്പൂൺ
- ഉപ്പു ആവശ്യത്തിന്
- 3. ചുവന്നുള്ളി 6 എണ്ണം
- വെളുത്തുള്ളി 8 എണ്ണം
- ഇഞ്ചി
- കറി വേപ്പില, ആവശ്യത്തിന്
- 4വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ
- കടുക് 1 ടേബിൾസ്പൂൺ
- ഉലുവ 1/2 ടേബിൾസ്പൂൺ
- കുടംപുളി, 3 കഷ്ണം
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ചൂട് വെള്ളത്തിൽ രണ്ടാമത്തെ ചേരുവ മിക്സ് ചെയ്തു വയ്ക്കുക. മൂന്നാമത്തെ ചേരുവ ചതച്ചു എടുത്തു മാറ്റി വയ്ക്കുക. ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ കടുകും ഉലുവയും മൂപ്പിച്ച ശേഷം ചതച്ചു വച്ച കൂട്ട് ചേർത്ത് കൊടുക്കുക. അതിലേക്കു കുടംപുളി ഇട്ടു കൊടുത്തു 2 മിനുട്ട് വഴറ്റുക. ശേഷം മസാല കുറുക്കിയത് ഒഴിച്ച് കൊടുത്തു തിളപ്പിക്കാം. അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ചെറുതീയിൽ വേവിച്ചെടുക്കാം. ഇളക്കരുത്, മീൻ പൊടിഞ്ഞു പോകും. ചട്ടി ചെറുതായി ചുറ്റിച്ചു കൊടുക്കാം. തീ അണച്ചു കുറച്ചു പച്ച വെളിച്ചെണ്ണയും, കറി വേപ്പിലയും ഇട്ടു കറി വാങ്ങാവുന്നതാണ്. ഇരിക്കും തോറും രുചി കൂടും. രാത്രി തയാറാക്കി പിറ്റേന്ന് എടുത്താൽ അസാധ്യ രുചി ആണ്.