Kerala

ഇടിഞ്ഞ സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയത്. പവൻ ഇന്നലെ 1320 രൂപ കൂടിയിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ ഇന്നലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു, ഒരു രൂപ വർധിച്ച് വീണ്ടും 100 ലേക്കെത്തി.