Food

അടുക്കളയില്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍ നോക്കിയാലോ? | KITCHEN TIPS

വീട്ടുജോലി എപ്പോഴും എളുപ്പമുള്ളതാവണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറ്. പക്ഷെ പലപ്പോഴും അത് സാധിക്കാറില്ല അല്ലെ. ഇനി വിഷമിക്കേണ്ട, ഈ പൊടികൈകൾ ഒന്ന് പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ അടുക്കള പണികൾ എളുപ്പമാകും.

ചോറ് വേവ് കൂടിയാല്‍

  • ചോറ് അല്‍പം വേവ് കൂടിയാല്‍ കൂടിയാല്‍ അതില്‍ അല്‍പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.

ഉള്ളിമണം മാറുന്നതിന്

  • ള്ളിമണം പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ നാരങ്ങത്തൊലി കൊണ്ട് ഉരസിയാല്‍ മതി. ഇത് ഉള്ളിമണം ഇല്ലാതാക്കും.

ഇഞ്ചി കേടുവരാതിരിക്കാന്‍

  • ഇഞ്ചി കേടുവരാതിരിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കും.

മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍

  • മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ച് അത് മീനിന്റെ മുകളില്‍ പുരട്ടി അത് എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്. ഇത് മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും.
  • ചൂട് എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താലും മീന്‍ പൊടിയില്ല.

മട്ടന്റെ മണം മാറാന്‍

മട്ടന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ളവരാണെങ്കിലും പലപ്പോഴും മട്ടന്റെ മണം ഇഷ്ടമാവില്ല. എന്നാല്‍ ഇനി മട്ടന്റെ മണം മാറാന്‍ രണ്ട് കുടംപുളി ഇട്ട് വെള്ളത്തില്‍ കഴുകിയാല്‍ മതി.