മാങ്ങ കൊണ്ട് നാവിൽ അലിയും രുചിയിലൊരു ജെല്ലി പുഡ്ഡിംഗ് തയ്യാറാക്കിയാലോ? കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മാങ്ങ
- പഞ്ചസാര
- പാല്
- കോൺഫ്ലോർ
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ചേർക്കുക. മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കാം. പാലു കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കാം. ഇതിനെ ഒരു പാനിലേക്ക് മാറ്റാം. ഒരു ബൗളിൽ കുറച്ചു കോൺഫ്ലോർ എടുത്ത് പാലൊഴിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്യുക. ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കാം. പാൻ അടുപ്പത്ത് വെച്ച് മാംഗോ മിക്സ് നന്നായി ഇളക്കി കൊടുക്കുക.
ഇത് തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒഴിക്കാം. ഇതിനെ നല്ലതുപോലെ കുറുക്കി കട്ടിയാക്കി എടുക്കണം. ഇനി ഒരു പാത്രത്തിൽ പഞ്ചസാര ഉരുക്കി എടുക്കാം. ഇത് പരന്ന പാത്രത്തിലേക്ക് ഒഴിക്കാം. ഇതിനുമുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന പുഡിങ് ചേർത്തു കൊടുക്കാം. ഇനി ഒന്ന് ടാപ്പ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കാം. നന്നായി തണുക്കുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം.