tips

സൺസ്ക്രീൻ്റെ ഉപയോഗം മാത്രം പോര കരുവാളിപ്പ് തടയാൻ

മുഖത്ത് കരുവാളിപ്പുണ്ടാകാൻ സൂര്യവെളിച്ചം നേരിട്ട് ഏൽക്കണമെന്നില്ല. സൺസ്ക്രീൻ്റെ ഉപയോഗം ഒരു പരിധി വരെ ഇത് തടയുമെങ്കിലും ചില സാഹചര്യങ്ങളിൽ അത് ശാശ്വതമായ പരിഹാരമായിരിക്കില്ല. എന്നാൽ ദിവസവും ഉപയോഗിക്കുന്ന കാപ്പിപ്പൊടിക്ക് ഇതിൽ മാറ്റം കൊണ്ടു വരാൻ സാധിക്കും. കാപ്പിപ്പൊടിക്കൊപ്പം അടുക്കളയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില ചേരുവകൾ കൂടി ഉൾപ്പെടുത്തി വ്യത്യസ്ത തരത്തിൽ ഫെയ്സ്മാസ്ക്കുകൾ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ.

ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കുക. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അതേ അളവിൽ അരിപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. അത് ഉണങ്ങിയതിനു ശേഷം കൈകൾ നനച്ച് മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.