ഫ്‌ളാക് സീഡ് അഥവാ ചണവിത്ത് ആരോഗ്യകരമായ ഒന്നാണ്. മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിയ്ക്കാം. ഇത് വെച്ച് രുചികരമായ ഒരു ലഡ്ഡു തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഫ്ലാക്സ് സീഡ്
- കശുവണ്ടി
- ബദാം
- വെളുത്ത എള്ള്
- ശർക്കര
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഫ്ലാക്സ് സീഡ് ചേർത്തുകൊടുക്കുക. മറ്റൊരു ഫാൻ അതേസമയം അടുപ്പിലേക്ക് വെച്ചുകൊടുത്തു കശുവണ്ടി, ബദാം എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യുക. നന്നായി ചൂടാകുമ്പോൾ വെളുത്ത എള്ള് കൂടി ചേർക്കണം. ശേഷം ഇതെല്ലാംകൂടി ഫ്ലാക്സ് സീഡിലേക്ക് ചേർക്കാം. ശേഷം പാനിൽ നിന്നും മാറ്റാം. ഇത് ചൂടാറുമ്പോൾ പൊടിച്ചെടുക്കണം. ശർക്കര ഉരുക്കിയത് ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കാം, ഇത് നന്നായി തിളപ്പിച്ച് ഒരു നൂൽ പരുവം ആകുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ലപോലെ യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ചെറുതായി ചൂട് പോകുമ്പോൾ ചെറിയ ബോളുകൾ ആക്കി എടുക്കാം.