Kerala

മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്നോക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്: എന്‍.എന്‍. കൃഷ്ണദാസ്

മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്നോക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുതെന്ന് മുതിര്‍ന്ന നേതാവ് എന്‍.എന്‍. കൃഷ്ണദാസ്. പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിഷയങ്ങളാണ് മണ്ഡലത്തിൽ ചർച്ച ചെയേണ്ടത്. ട്രോളി ബാഗ് ചർച്ച കൊണ്ട് ആർക്കും ഒരു നേട്ടവും കിട്ടില്ല. താൻ പറയുന്നതാണ് സിപിഐഎം നിലപാട്. പാർട്ടി നിലപാട് പറയാൻ മറ്റ് നേതാക്കളോട് ചർച്ച ചെയ്യേണ്ടതില്ല. ട്രോളി വിവാദം കഴിഞ്ഞെന്നും ജനകീയ വിഷയങ്ങളിലേക്ക് ചർച്ച മാറണമെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനകീയ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എൻ.എൻ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.