Health

ശരീരഭാരം കുറയ്ക്കാൻ പുതിനയില ? വയറും തടിയും ഉറപ്പായും കുറയും | mint-good-for-weight-loss

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്. ഒരുപാട് വണ്ണം ആയി കഴിയുമ്പോഴാണ് എല്ലാവരും വണ്ണം കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുക.വളരെ പെട്ടന്ന് എങ്ങനെ വണ്ണം കുറക്കാം എന്നതാണ് ഏവരുടെയും ചിന്ത.എന്നാൽ അങ്ങനെ പെട്ടന്ന് വണ്ണം കുറക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ശരിയായ രീതിയിൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ആരോ​ഗ്യപരമായി വണ്ണം കുറക്കാൻ സാ​ധിക്കും.

വണ്ണം കുറയ്ക്കാനായി കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുതിന. ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കൂടാതെ ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. പുതിനയില കലോറി കുറഞ്ഞതുമാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയില്‍ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിനയിലയിട്ട പാനീയങ്ങള്‍, പുതിനയില ചട്നി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരം പോഷകങ്ങൾ കാര്യക്ഷമമായി സ്വാംശീകരിക്കുമ്പോൾ, നമ്മുടെ മെറ്റബോളിസത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കുന്നു. വിറ്റാമിന്‍ എ, സി, മറ്റ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പുതിനയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്‍റി -ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പുതിന വെള്ളം പതിവായി കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.

content highlight: mint-good-for-weight-loss