Kerala

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന സി.പി.എം. നിലപാടിന്റെ ഭാഗമാണ് പരാതിയെന്ന് പി.വി. അന്‍വര്‍

 

പാലക്കാടും വയനാടും ചേലക്കരയും തിരഞ്ഞെടുപ്പിന്റെ ചൂടിൽ തിളയ്ക്കുമ്പോൾ അതേ ചൂടിൽ തന്നെ പരസ്പരം വ്യാജപ്രചരണങ്ങളും വിവാദങ്ങളും നടക്കുന്നുമുണ്ട്.

 

കോൺഗ്രസും സിപിഎമ്മും ചിട്ടയായ പ്രവർത്തനവുമായിട്ടാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഇതിൽ വിരളി പൂണ്ട മറ്റ് പാർട്ടികളാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.

 

കോൺഗ്രസിനെ വെട്ടിലാക്കാൻ വേണ്ടി കുഴിച്ച കുഴിയിൽ ഇപ്പോൾ മറ്റുള്ളവർ തന്നെ വീണ് കൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളു വന്നു കൊണ്ടിരിക്കുന്നുണ്ട്..

പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കോൺഗ്രസ് പണമെത്തിച്ചു എന്ന ആരോപണത്തിനിടയിൽ തന്നെ വയനാട്ടില്‍ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി. വയനാട് തോൽപ്പെട്ടിയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടികൂടിയത്. എല്ലാ കിറ്റുകളിലും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാറിന്റെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. എന്നാൽ കിറ്റുകൾ കണ്ടെത്തിയത് വീടിനടുത്താണ് എന്ന് കരുതി അത് കോൺഗ്രസിന്റെ തലയിൽ കെട്ടിവയിക്കാനുള്ള ശ്രമം സിപിഎംന്റെ തന്ത്രങ്ങളും പൊളിഞ്ഞിരിക്കുകയാണ്.

അതേ സമയം

ചേലക്കരയിൽ തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം ലംഘിച്ച്‌ പി വി അൻവർ എംഎൽഎ. വോട്ടർമാരെ സ്വാധീനിക്കാനായി നിരന്തരം സാമ്പത്തിക വാഗ്‌ദാനങ്ങൾ നൽകിയാണ്‌ അൻവർ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നു.

 

വീടില്ലാത്ത 1,000 കുടുംബങ്ങള്‍ക്ക് വീടുവെച്ചുനല്‍കുമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്. അന്‍വറിന്റേത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ചേലക്കര മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.സി. മൊയ്തീന്‍ നല്‍കിയ പരാതിയിലുള്ളത്. മൂന്നുവീടുകളുടെ പണി വെള്ളിയാഴ്ച രാവിലെയോടെ തുടങ്ങുകയും ചെയ്തിരുന്നു.

അന്‍വറിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിലുള്ളത്. വാഗ്ദാനം നിയമവിരുദ്ധവും അഴിമതിയും വോട്ടര്‍മാരെ സ്വീധീനിക്കാനുള്ള ശ്രമവുമാണെന്നും ഫലപ്രദമായ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.

 

എന്‍.കെ. സുധീര്‍ ഡി.എം.കെയുടെ സ്ഥാനാര്‍ഥിയല്ലെന്നും പിന്തുണ മാത്രമുള്ളയാളാണെന്നും അതിനാല്‍ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമല്ലെന്നുമാണ് പി.വി. അന്‍വറിന്റെ വിശദീകരണം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന സി.പി.എം. നിലപാടിന്റെ ഭാഗമാണ് പരാതിയെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു.

എത്രയൊക്കെ വിവാദങ്ങൾ വന്നാലും തിരഞ്ഞെടുപ്പ് നല്ല രീതിയിൽ തന്നെ നടന്നു പോകും. വയനാടും ചേലക്കരയിലും നവംബർ 13നും പാലക്കാട്‌ നവംബർ 20നുമാണ് വോട്ടെടുപ്പ്, 23ന് റിസൾട്ട്‌ വരും,