കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍ പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 70 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. കരുനാഗപ്പള്ളിയില്‍ ശ്രീദേവി എസ് എന്ന ഏജന്റ് വിറ്റ NZ 524074 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് അടിമാലിയില്‍ പാര്‍വതി മുത്തു വിറ്റ ടിക്കറ്റാണ്. NX 912727 ആണ് ഭാഗ്യനമ്പര്‍.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.
ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.