ആളുകള്‍ ശരീരഭാരം വര്‍ദ്ധിക്കുന്നുവെന്ന കാരണത്താല്‍ രാവിലത്തെ ചായ കുടി പലരും ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് ചായ കുടിച്ചുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുന്ന ഉപാദികളാണ് ഇവിടെ പറയുന്നത്. ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മല്ലിയിട്ട് തിളപ്പിച്ച ചായ വളരെ നല്ലതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും, ശരീരത്തിലെ ഇന്‍ഫ്ലമേഷന്‍ ഇല്ലാതാക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മല്ലി ചായ വളരെയധികം സഹായിക്കും.
മല്ലി ചായ തയ്യാറാക്കുന്നതിനായി ആദ്യം ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കാന്‍ വെയ്ക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ മല്ലി ചടച്ചതും. കാല്‍ടീസ്പൂണ്‍ ജീരകവും, അര ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് തിളപ്പിക്കുക. ഇത് അരിച്ച് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ചായ നല്ലതാണ്.
തുളസി- ചിയ സീഡ്സ് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് തുളസി നല്‍കുന്നത്. അതുപോലെ, ദഹനം നടക്കാനും, ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തിക്കാനും ചിയ സീഡ്സ് വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍, രാവിലെ വെറും വയറ്റില്‍ തുളസി, ചിയസീഡ്സ് ചായ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഈ ചായ തയ്യാറാക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കാന്‍ വെയ്ക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോള്‍ ഇതിലേയ്ക്ക് 5 തുളസിയില ചേര്‍ക്കുക. അതിനുശേഷം അടുപ്പില്‍ നിന്നും മാറ്റി, ചായ അരിക്കുക. അരിച്ചതിന് ശേഷം കുതിര്‍ത്തുവെച്ച ചിയ സീഡ്സ് ചേര്‍ക്കേണ്ടതാണ്. ഇത് രാവിലെ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കി അസിഡിറ്റി കുറയ്ക്കാന്‍ പെരുഞ്ചീരകം നല്ലതാണ്. നെഞ്ചെരിച്ചില്‍, വയറുവേദന എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെരുഞ്ചീരകം നല്ലതാണ്. ഈ ചായ തയ്യാറാക്കാന്‍ ആദ്യം ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കാന്‍ വെയ്ക്കുക. വെള്ളം തിളച്ചാല്‍ ഇതിലേയ്ക്ക് പെരുഞ്ചീരകവും കുറച്ച് ചുക്ക്, തുളസി എന്നിവ ചേര്‍ക്കുക. അതിനുശേഷം അരിച്ചുമാറ്റി കുടിക്കാവുന്നതാണ്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ദഹനം നല്ലരീതിയില്‍ നടക്കാന്‍ സാധിക്കും.