Health

വിശപ്പകറ്റാനും ആരോ​ഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം ഇങ്ങനെ കഴിക്കൂ

ധാരാളം പോഷകങ്ങളടങ്ങിയ ഒന്നാണ് ഈന്തപ്പഴം. കുതിർത്തുകഴിച്ചാൽ ഈന്തപ്പഴത്തിന്റെ ​ഗുണങ്ങൾ ഏറും. ഭക്ഷ്യനാരുകളുടെ കലവറയാണ് കുതിർത്ത ഈന്തപ്പഴം. ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ദഹനം കൃത്യമാക്കാനും ഈന്തപ്പഴം വളരെ നല്ലതാണ്. പഞ്ചസാരയുടെയും അന്നജത്തിന്റെയും സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും കുതിർത്ത ഈന്തപ്പഴത്തിന് കഴിയും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമുള്ളതിനാൽ എല്ലുകളുടെ ശക്തിയും കൂട്ടും. ഈന്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുള്ളതിനാൽ രക്തസമ്മർദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Tags: DATES