Thiruvananthapuram

കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക് – the pocso accus tried to commit suicide by jumping down from the court building

നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. ഇയാൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ പ്രതിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാറശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയാണിയാൾ.

STORY HIGHLIGHT: the pocso accus tried to commit suicide by jumping down from the court building

Latest News