നടൻ തിലകനൊപ്പമുണ്ടായ സിനിമാ അനുഭവം തുറന്നുപറയുകയാണ് നടൻ ബിജു പപ്പൻ. സിനിമയിൽ ജാതി വേർതിരിവുണ്ടെന്ന തിലകന്റെ വാദത്തെ അപ്പാടെ തള്ളുകയാണ് ബിജു പപ്പൻ. സിനിമയിൽ നായർ ബെൽറ്റെന്നോ ഈഴവ ബെൽറ്റെന്നോ ഒന്നില്ലെന്നാണ് ബിജു പപ്പന്റെ വാദം. ശിവഗിരിയിൽ പ്രസംഗിച്ചപ്പോഴുള്ള തിലങ്കന്റെ വാക്കുകൾ വിവാദമായതിന് പിന്നാലെ താൻ സ്വയം മുൻകയ്യെടുത്ത് സുരേഷ്, ഷാജി കൈലാസ്, മേനകാ സുരേഷിനെയുമെല്ലാം കൊണ്ടുവന്ന് അതിന് മറുപടി കൊടുപ്പിച്ചു. അങ്ങനെ ഒരു വേർതിരിവ് സിനിമയ്ക്കുള്ളിൽ ഉണ്ടെങ്കിൽ മോഹൻലാലിന്റെയും മുകേഷിന്റെയും ഒക്കെ അച്ഛനായി തിലകൻ സിനിമയിൽ അഭിനയിച്ചില്ലേ, സത്യൻ അന്തിക്കാടിന്റെയും ജോഷിയുടെയും പടങ്ങളിലല്ലേ ഇവരെല്ലാവരും അഭിനയിക്കുന്നത്. അപ്പോൾ എന്ത് വേർതിരിവാണ് ഉള്ളത് എന്നതാണ് ബിജു പപ്പന്റെ മറുചോദ്യം. കഴിവുണ്ടെങ്കിൽ ആർക്കും എത്രമുകളിലും എത്താം അതിന് ജാതിയോ മതമോ ഒരു ഘടകമല്ലെന്നും ബിജു പപ്പൻ കൂട്ടിച്ചേർക്കുന്നു. ഒരു ഓൺലൈൻമീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജു പപ്പന്റെ പ്രതികരണം.