ആപ്പിൾ വേവിച്ചെടുത്ത് സൂക്ഷിച്ചാലോ?. ഒരൽപ്പം ക്ഷീണം തോന്നിയാൽ, അല്ലെങ്കിൽ പെട്ടെന്ന് എത്തുന്ന അതിഥികൾക്ക് നൽകാൻ പറ്റിയ അടിപൊളി ഡ്രിങ്ക് റെഡിയാക്കാൻ അതുപയോഗിക്കാം. ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ ആപ്പിൾ ഇനി ഇങ്ങനെ ചെയ്തെടുത്തോളൂ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് മൂന്ന് ആപ്പിൾ രണ്ട് കഷ്ണങ്ങളക്കി അതിലേക്ക് ചേർത്ത് വേവിക്കാം.
- നന്നായി വെന്ത ആപ്പിൾ വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റി വയ്ക്കാം.
- ശേഷം കുരുവും തൊലിയും കളഞ്ഞെടുക്കാം.
- മധുരത്തിനനുസരിച്ച് പഞ്ചസാര ആപ്പിളിലേക്ക് ചേർത്ത് അരച്ചെടുക്കാം.
- ഒരു ഗ്ലാസിൽ ഐസ് ക്യൂബെടുത്ത് അരച്ചെടുത്ത ആപ്പിളിൽ നിന്ന് അൽപ്പം ചേർക്കാം.
- ശേഷം കുറച്ച് വെള്ളം ഒഴിച്ച് കുടിച്ചു നോക്കൂ.
content highlight: apple-juice-instant-recipe