Kerala

ശബരിമല: സ്പോട് ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധം | Sabarimala spot booking aadhaar card is mandatory

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് സ്പോട് ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധം. ബുക്കിങ്ങിനായി എത്തുന്നവർ ആധാർ കാർഡോ പകർപ്പോ കയ്യിൽ കരുതണമെന്നാണ് ദേവസ്വം ബോർഡ് അറിയിപ്പ്. ആധാർ കാർഡ് പരിശോധിക്കുന്നതിനൊപ്പം ബുക്കിങ് കേന്ദ്രത്തിൽ എത്തുന്ന തീർഥാടകന്റെ ഫോട്ടോ അവിടെവച്ച് എടുക്കും. പിന്നീട് ലഭിക്കുന്ന പാസിൽ ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ തീർഥാടകന്റെ ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അറിയാൻ കഴിയും.