Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത | Heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് 11 വരെ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്. കടലിൽ മീൻപിടിത്തത്തിനു പോകുന്നവർ ജാഗ്രത പാലിക്കണം.