സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ 680 രൂപയുടെ വമ്പൻ കുതിപ്പ് നടത്തിയ ശേഷമാണു ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്. വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ വില വീണ്ടും ഉയർന്നു.യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7275 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമ ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.