രുചികരമായ ചിക്കൻ പക്കോട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – കാൽ കിലോ
- ഇഞ്ചി -ചെറിയ കഷ്ണം
- വെളുത്തുള്ളി – 4 അല്ലി
- പച്ചമുളക് – 3 എണ്ണം
- മല്ലിയില – ഒരു പിടി
- കറിവേപ്പില – 2 തണ്ട്
- പുതിനയില – 1 തണ്ട്
- നാരങ്ങാനീര് – ഒരു നാരങ്ങായുടേത്
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- കാശ്മീരി മുളക് പൊടി – 3 ടേബിൾസ്പൂൺ
- ഗരംമസാല പൊടി – 1 ടീസ്പൂൺ
- മൈദ പൊടി – കാൽ കപ്പ്
- കടല മാവ് – കാൽ കപ്പ്
- പത്തിരി /അപ്പം പൊടി – 2ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെജിറ്റബിൾ ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇലകളെല്ലാം ഒന്ന് ചതച്ചെടുക്കണം. ശേഷം ചിക്കനിൽ ഈ മസാലയും ആവശ്യത്തിന് ഉപ്പും പൊടികളെല്ലാം ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ചിക്കനിൽ മൈദപ്പൊടിയും, കടലമാവും അരിപ്പൊടിയും ചേർത്ത് ഒന്ന് പുരട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്തു കോരാം. ഈ എണ്ണയിൽ പച്ചമുളക് ഒന്ന് കീറിയതും കറിവേപ്പിലയും വറുത്തു കോരി അലങ്കരിച്ചു വിളമ്പാം. നല്ല കറുമുറായുള്ള ചിക്കൻ പക്കാവട തയാർ. ഇത് ചൂട് ചായക്ക് ഒപ്പം നല്ല മഴയുള്ളപ്പോൾ കൊറിക്കാൻ പറ്റിയ ഒരു കടിയാണ്.