ചിക്കൻ ഫ്രൈ തയ്യാറാക്കുമ്പോൾ ഇനി ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചുനോക്കൂ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ അര കിലോ
- മുളകുപൊടി 2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ജീരകപ്പൊടി അര ടീസ്പൂൺ
- ഗരംമസാല അര ടീസ്പൂൺ
- വെള്ളം 4 ടേബിൾസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
- നാരങ്ങനീര് 2 ടീ സ്പൂൺ
- കടലമാവ് അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം 45 മിനിറ്റ് മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക. അതിനുശേഷം ചിക്കൻ ഇലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് വീണ്ടും 15 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്ത് മാറ്റിയെടുക്കാം. നല്ല മൊരിഞ്ഞ രീതിയിൽ വേണം ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുവാൻ. ആയിട്ട് ഒരു സൈഡ് നല്ലപോലെ ഫ്രൈ ആയതിനു ശേഷം മാത്രം മറിച്ച് ഇട്ട് കൊടുക്കുക. നല്ല സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രിസ്പി ആയിട്ടുള്ള ചിക്കൻ ഫ്രൈ റെഡിയായി.