മുട്ടക്കറി ഉണ്ടാക്കുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. അപ്പം, ഇടിയപ്പം, ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാനായി ഒരു കിടിലൻ മുട്ട കറി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട 4
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ 1 ടീസ്പൂൺ
- മസാലയ്ക്ക്
- വെളിച്ചെണ്ണ 2 ടീസ്പൂൺ
- ഏലം 2
- ഗ്രാമ്പൂ 3
- കറുവപ്പട്ട 1
- ഉള്ളി – 3 വലുത്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
- പച്ചമുളക് 1 എണ്ണം
- കറിവേപ്പില
- മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ
- ഗരം മസാല പൊടി 1/4 ടീസ്പൂൺ
- പെരുംജീരകം പൊടി 1/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- തക്കാളി പ്യൂരി – 1 തക്കാളി
- ചൂടുവെള്ളം 3/4 കപ്പ്
- കശുവണ്ടിപ്പരിപ്പ് 15 എണ്ണം
- തേങ്ങാപ്പാൽ പൊടി 11/2 ടീസ്പൂൺ
- ഉപ്പ്
- മല്ലി ഇല
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ടയിലേക്ക് മഞ്ഞൾപൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വെക്കുക, ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കിയതിനു ശേഷം മുട്ട ചേർത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക. മറ്റൊരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം മസാലകൾ ചേർക്കാം. അതൊന്നു മൂത്തു വരുമ്പോൾ സവാള ചേർക്കാം. ഉപ്പ് കൂടി ചേർത്ത് വഴറ്റുക.
ഇതൊന്നു വഴന്നുവന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കാം. ഇത് വഴറ്റി കഴിയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം. പൊടികൾ നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തക്കാളി പേസ്റ്റ് ചേർക്കാം. തക്കാളി നന്നായി വേവുമ്പോൾ വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് തിളപ്പിക്കുക. മുട്ട കൂടി ചേർത്ത് മിക്സ് ചെയ്ത് ഡ്രൈ ആക്കി എടുക്കുക. കുതിർത്തടത്തെ കശുവണ്ടിയും തേങ്ങാപ്പാൽ പൊടിയും അല്പം വെള്ളം ചേർത്ത് അരച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം. ഇത് തിളക്കുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.